ലഹരിക്കെതിരെ അണിചേര്‍ന്ന് മീഡിയവണ്‍; പോരാട്ടത്തിൽ ഒരുമിച്ചുണ്ടാകുമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ

ആഴ്ന്നിറങ്ങിയ ലഹരി വേരുകൾ തുറന്നു കാണിച്ച വാർത്താ പരമ്പരയുടെ ഭാഗമായാണ് മീഡിയവൺ ഈ പകൽ ലഹരിക്കെതിരെ നീക്കിവച്ചത്

Update: 2022-10-09 08:32 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്:  സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ മീഡിയവണിന്റെ ഉണർത്തുപാട്ട്. മൂന്നു മണിക്കൂർ തൽസമയ പരിപാടിയിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ലഹരിക്കെതിരെ ശബ്ദമുയർത്തി. ലഹരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ചുണ്ടാകുമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ ഉറപ്പു നൽകി.

ആഴ്ന്നിറങ്ങിയ ലഹരി വേരുകൾ തുറന്നു കാണിച്ച വാർത്താ പരമ്പരയുടെ ഭാഗമായാണ് മീഡിയവൺ ഈ പകൽ ലഹരിക്കെതിരെ നീക്കിവച്ചത്.ലഹരിക്കെതിരായ പോരാട്ടം ഇനിയും വൈകരുതെന്ന് നടന്‍ മോഹൻ ലാൽ പറഞ്ഞു. എല്ലാ മേഖലയിലും ലഹരിക്കെതിരായ പോരാട്ടത്തിലാണ് സർക്കാറെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പോരാട്ടത്തിൽ സർക്കാറിനൊപ്പമുണ്ടാകുമെന്നും യു.ഡി.എഫ്. പ്രത്യേക യോഗം ചേരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖല ലഹരിമുക്തമാക്കാനുള്ള മാർഗങ്ങൾ അവലംബിച്ചതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ആർ. ബിന്ദുവും അറിയിച്ചു. ടൂറിസം മേഖലയിൽ ജാഗ്രതയുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉറപ്പു നൽകി. കേരള ക്രിക്കറ്റ് ടീം താരങ്ങൾ പഞ്ചാബിലെ മൊഹാലിയിൽ നിന്ന് തൽസമയം ചേർന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് താരങ്ങള്‍ പറഞ്ഞു.

യുവതലമുറയെ ചതിക്കുഴിയിൽ നിന്ന് രക്ഷിക്കാൻ മുന്നിലുണ്ടാകുമെന്ന് യുവജന സംഘടനാ നേതാക്കൾ ഉറപ്പു നൽകി. ലഹരി വല പൊട്ടിച്ചിറങ്ങിയ അനുഭവങ്ങളുമായി നജീബ് കുറ്റിപ്പുറവും കെ. സ്വാലിഹും പ്രേക്ഷകരുടെ കണ്ണുതുറപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ കെ. ഗണേഷും മാനസികാരോഗ്യ വിദഗ്ധ എൽസി ഉമ്മനും സമൂഹത്തിൽ ലഹരിയുടെ വ്യാപ്തി വെളിപ്പെടുത്തി. വിവിധ മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ മീഡിയവണിനൊപ്പമുണ്ടാകുമെന്ന് എല്ലാവരും ഉറപ്പറിയിച്ചു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News