കൊച്ചി ഗിഫ്റ്റ് സിറ്റി: ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ്
'ജീവിതം, ജോലി, വിനോദ ഉപാധികൾ തുടങ്ങിയ എല്ലാം സമന്വയിക്കുന്ന ആധുനിക സങ്കൽപങ്ങളുടെ പരിച്ഛേദമായിരിക്കും ഗിഫ്റ്റ് സിറ്റി'
കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 358 ഏക്കർ ഭൂമിയിലായി ഉയരുന്ന ഗിഫ്റ്റ് സിറ്റിക്കായി ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ജീവിതം, ജോലി, വിനോദ ഉപാധികൾ തുടങ്ങിയ എല്ലാം സമന്വയിക്കുന്ന ആധുനിക സങ്കൽപങ്ങളുടെ പരിച്ഛേദമായിരിക്കും കൊച്ചി ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് (ഗിഫ്റ്റ് ) സിറ്റി. ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കലിനായി 840 കോടി രൂപയുടെ ഭരണാനുമതി കിഫ് ബി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയ്യമ്പുഴ വില്ലേജിലാണ് ഗിഫ്റ്റ് സിറ്റിക്കായി ഭൂമി ഏറ്റെടുക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
കൊച്ചിയെ ഒരു സ്റ്റേറ്റ് ഓഫ് ദ ആർട്ട് ഇൻഫ്രാസ്ട്രക്ചർ കേന്ദ്രമായി ലോകഭൂപടത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 358 ഏക്കർ ഭൂമിയിലായി ഉയരുന്ന ഗിഫ്റ്റ് സിറ്റി, ഇന്നവേഷനും വളർച്ചയും സംയോജിക്കുന്ന ഗ്ളോബൽ ഫിനാൻഷ്യൽ സെന്റർ ആയിരിക്കും.
ജീവിതം, ജോലി, വിനോദ ഉപാധികൾ തുടങ്ങിയ എല്ലാം സമന്വയിക്കുന്ന ആധുനിക സങ്കൽപങ്ങളുടെ പരിച്ഛേദമായിരിക്കും, കൊച്ചി ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് (ഗിഫ്റ്റ് ) സിറ്റി. ബിസിനസ് ഓഫീസുകൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, അസെറ്റ് മാനേജ്മെന്റ് കമ്പനികൾ, ലീഗൽ/ അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, ഐ.ടി സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളുടേയും സാന്നിധ്യമുള്ളയിടം.
ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 840 കോടി രൂപയുടെ ഭരണാനുമതി കിഫ് ബി നൽകിയിട്ടുണ്ട്.