ആര്യ രാജേന്ദ്രനെതിരായ മുരളീധരന്‍റെ പരാമർശം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഓരോ രാഷ്ട്രീയ പ്രവർത്തകനും പറയുന്ന കാര്യത്തിൽ ശ്രദ്ധ വേണം. രാഷ്ട്രീയ പ്രവർത്തനം ആശയപരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

Update: 2021-10-26 05:49 GMT
Editor : Nisri MK | By : Web Desk
Advertising

ആര്യ രാജേന്ദ്രന് എതിരെ മുരളീധരന്‍ നടത്തിയ പരാമർശം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓരോ രാഷ്ട്രീയ പ്രവർത്തകനും പറയുന്ന കാര്യത്തിൽ ശ്രദ്ധ വേണം. രാഷ്ട്രീയ പ്രവർത്തനം ആശയപരമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കെ മുരളീധരൻ മേയർക്കെതിരെ നടത്തിയത് തരം താണ പരാമർശമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വ്യക്തമാക്കി . വനിതക്കെതിരെ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി അധിക്ഷേപ പരാമര്‍ശം നടത്തിയത്.  ആര്യ രാജേന്ദ്രൻ എംപിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമാണ് മുരളീധരന്‍ അധിക്ഷേപിച്ചത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്‍റെ സമരത്തിലായിരുന്നു മുരളീധരന്‍റെ ഈ പരാമര്‍ശം.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News