ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന്

Update: 2021-05-19 08:43 GMT
Advertising

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ആഭ്യന്തരം, പൊതുഭരണം, ഐ.ടി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കും. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായം, നിയമം എന്നീ വകുപ്പുകളുടെ   ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശം  ,എക്സൈസ് എന്നീ  വകുപ്പുകളുടെ  ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ സഹകരണ, റെജിസ്ട്രേഷൻ ​ മന്ത്രിയാകും. വിദ്യാഭ്യാസം , തൊഴിൽ തുടങ്ങിയ വകുപ്പുകൾ വി.ശിവൻകുട്ടി കൈകാര്യം ചെയ്യും. 

സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ - തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി , റോഷി അഗസ്റ്റിൻ- ജലവിഭവം, വി. അബ്ദുറഹ്മാൻ - ന്യൂനപക്ഷകാര്യം, കായികം,ഹജ്ജ് , വഖഫ് , ആന്റണി രാജു - ഗതാഗതം, അഡ്വ. പി.എ മുഹമ്മദ് റിയാസ് - പൊതുമരാമത്ത് , ടൂറിസം , എ.കെ ശശീന്ദ്രൻ - വനം വകുപ്പ് എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ. കെ രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രി. പിന്നോക്ക ക്ഷേമ വകുപ്പും അദ്ദേഹത്തിനാണ്. 



Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News