Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: അഭിമന്യു കേസിൽ മന്ത്രി വി. അബ്ദുറഹ്മാൻ എസ്ഡിപിഐയെ സഹായിച്ചു എന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. താനൂരിൽ വി. അബ്ദുറഹ്മാന് എസ്ഡിപിഐ നൽകിയ പിന്തുണക്ക് പകരമായാണ് സഹായം എന്ന് പി.കെ ഫിറോസ് പറഞ്ഞു.
അഭിമന്യുകേസിലെ സുപ്രധാന രേഖകൾ പലതും കാണാതായെന്നും വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് കൂട്ടിച്ചേർത്തു. 'ആറ് വര്‍ഷമായിട്ട് ഇതുവരെ അഭിമന്യുവിന്റെ കൊലപാതക കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. എസ്ഡിപിഐയുടെ മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റ് ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. മന്ത്രി വി. അബ്ദുറഹ്മാൻ വന്ന വഴി മറക്കരുത് എന്നായിരുന്നു ആ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. താനൂരിൽ വി. അബ്ദുറഹ്മാൻ വിജയിച്ചത് എസ്ഡിപിഐയുടെ പിന്തുണയോടെയാണെന്നാണ് ആ പ്രസ്താവനയുടെ ഉള്ളടക്കം'-പി.കെ ഫിറോസ്.