ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ- ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ

''ഇസ്‌ലാം ഒരിക്കലും ഒരു വിഭാഗത്തോടും വർഗീയതയോടെ പെരുമാറാൻ പഠിപ്പിക്കുന്നില്ല. നാശം വന്നാൽ അത് നാടിനും സമൂഹത്തിനും ഒന്നാകെയായിരിക്കും.''

Update: 2022-05-26 17:10 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ. പുതിയ സാഹചര്യങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങൾ. അടുത്തിടെ നമ്മുടെ നാട്ടിൽനിന്ന് കേൾക്കുന്ന വാർത്തകൾ വളരെ വേദനാജനകവും ദുഃഖകരവുമാണ്. മതസൗഹാർദത്തിലും പരസ്പര സ്‌നേഹത്തിലും മാതൃകയായിരുന്ന കേരളത്തിൽനിന്നുള്ള പുതിയ വാർത്തകൾ ഏതു മനഃസാക്ഷിയെയും വേദനിപ്പിക്കുന്നതാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അത് ഒരിക്കലും നാടിന് നാശമല്ലാതെ, ഗുണമൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

വർഗീയത വിഷമാണ്, നാശമാണ്, അപകടമാണ്. അതിനെ മുളയിലേ നുള്ളാൻ കഴിയണം. ഇസ്‌ലാം ഒരിക്കലും ഒരു വിഭാഗത്തോടും വർഗീയതയോടെ പെരുമാറാൻ പഠിപ്പിക്കുന്നില്ല, അനുവദിക്കില്ല. ഒരു മുസ്‌ലിം തന്റെ സഹോദരൻ ഏതു മതക്കാരനാണെങ്കിലും ഏതു വിഭാഗക്കാരനാണെങ്കിലും അവരോട് പരസ്പര സ്‌നേഹത്തോടെയും മര്യാദയോടെയും പെരുമാറാനാണ് ഇസ്‌ലാം കൽപിക്കുന്നത്. നാശം വന്നാൽ അത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമാകില്ല, നാടിനും സമൂഹത്തിനും ഒന്നാകെയായിരിക്കുമെന്നും ഖലീൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.

Summary: Both minority and majority communalisms are two sides of the same coin, says Sayyid Ibraheem Khaleel Al Bukhari

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News