ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം.

Update: 2021-10-23 13:14 GMT
Editor : abs | By : Web Desk
Advertising

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുസ്‌ലിം സമുദായത്തിനുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, മറ്റു ന്യൂനപക്ഷ വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും ഹരജിയിലുണ്ട്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം.

മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥാ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് മുസ്ലിം വിഭാഗത്തിന് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാറിന്റെ പക്കല്‍ രേഖകളില്ല.

നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കാന്‍ ജസ്റ്റിസ് കെ ബി കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെഅറിയിച്ചു.ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടന്നായിരിന്നു സര്‍ക്കരിന്റെ തീരുമാനം. അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകളെല്ലാം ആവശ്യപ്പെട്ടിരിന്നു .ഇതിനെ ആദ്യം അനുകൂലിക്കാതിരുന്ന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് അപ്രതിക്ഷിതമായി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News