'അമ്മ മരിച്ചിട്ടില്ല, തിരിച്ചുകൊണ്ടുവരും': കലയുടെ മകന്‍

കേസില്‍ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2024-07-03 06:20 GMT
mannar kala missing case
AddThis Website Tools
Advertising

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കല മരിച്ചിട്ടില്ലെന്നും തിരിച്ചുകൊണ്ടുവരുമെന്നും മകൻ പറഞ്ഞു. ടെൻഷൻ വേണ്ടെന്ന് അച്ഛൻ പറഞ്ഞെന്നും ഇന്നലെ പരിശോധന നടത്തിയിട്ടെന്ത് കിട്ടിയെന്നും മകൻ ചോദിച്ചു. പൊലീസിന്റെ കഥകൾക്ക് വിശ്വാസ്യത ഇല്ലെന്ന് വളരെ വൈകാരികമായാണ് മകന്റെ പ്രതികരണം.

Full View

കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ് മൊഴി നൽകിയിരുന്നു. അനിൽ വിളിച്ചതനുസരിച്ചു വലിയ പെരുമ്പഴ പാലത്തിൽ എത്തുകയായിരുന്നു. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അനിൽകുമാർ അറിയിച്ചെന്നും സാക്ഷിയായ സുരേഷിന്റെ മൊഴിയിലുണ്ട്. കലയുടെ മൃതദേഹം മറവ് ചെയ്യാൻ സഹായിക്കണമെന്നും അനിൽ അഭ്യർത്ഥന നടത്തി. എന്നാല്‍ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ചു മടങ്ങിയെന്നും സുരേഷ് പറയുന്നു.

കേസില്‍ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികൾ. കൊലപാതകം നടത്തിയത് നാലുപേരും ചേർന്നാണെന്നും കൊലയ്ക്ക് കാരണം കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണെന്നും എഫ്ഐആറിലുണ്ട്. 


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News