മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ: വി.ഡി സതീശന്‍

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തിന് സഹായകമാകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു .

Update: 2021-11-10 08:01 GMT
Advertising

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂട്ടി ആസൂത്രണം ചെയ്താണ് എല്ലാം നടപ്പാക്കിയത്. സംയുക്ത പരിശോധനയുടെ വിവരങ്ങളെല്ലാം പുറത്തുവന്നു. ഇത് ആരും അറിഞ്ഞില്ലെന്നാണ് സർക്കാർ പറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തിന് സഹായകമാകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു .

ജോജു ജോര്‍ജ് വിഷയത്തില്‍  നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തിയാണ്  ജയിലിലടച്ചത് എന്ന് അദ്ദേഹം പറഞ്ഞു. സിനിമ തടഞ്ഞുള്ള പ്രതിഷേധം കോൺഗ്രസിന് ചേർന്നതല്ലെന്നും ലംഘിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമാ വ്യവസായത്തിന് നേർക്കല്ല കോണ്‍ഗ്രസിന്‍റെ  സമരമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News