മുണ്ടക്കൈ ദുരന്തം: മരണ സംഖ്യ 220 ആയി
191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി
Update: 2024-07-31 13:43 GMT


കല്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 220 ആയി ഉയർന്നു. 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാഗിമായി തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. കനോലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും.