‘ഡാബ്സിക്കെതിരെ ആരോ പക വെച്ച് ചെയ്യുന്നത് പോലെ’; മാർക്കോയിലെ പാട്ട് വിവാദത്തിൽ ദുരൂഹത ആരോപിച്ച് മ്യൂസിക് പ്രൊഡ്യൂസർ കെ.സത്യജിത്ത്
ഡാബ്സിയുടെ പാട്ടിൽ തിരിമറി നടന്നിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് മാസങ്ങൾക്ക് മുമ്പ് സൗണ്ട് എഞ്ചിനീയറോട് കയർത്ത ഡാബ്സിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു സത്യജിത്ത്
കോഴിക്കോട്: ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഗായകനായിരുന്ന ഡാബ്സിയെ മാറ്റിയതിൽ ദുരൂഹത ആരോപിച്ച് സൗണ്ട് എഞ്ചിനീയറും മ്യൂസിക് പ്രൊഡ്യൂസറുമായ കെ.സത്യജിത്ത്. വിവാദം തികച്ചും ഉണ്ടാക്കിയെടുത്തതാണെന്നും ഡാബ്സിക്ക് മേൽ ആരോ പക വെച്ച് ചെയുന്നതാണെന്നും സത്യജിത്ത് ആരോപിക്കുന്നു. മാസങ്ങൾക്ക് മുമ്പ് സൗണ്ട് എഞ്ചിനീയറോട് കയർത്ത ഡാബ്സിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു സത്യജിത്ത്.
നവംബർ 22 ന് പുറത്തിറങ്ങിയ ബ്ലഡ് എന്ന ഫസ്റ്റ് സിംഗിള്‍ പാടിയത് ഡബ്സി ആയിരുന്നു. ഡബ്സിയുടെ ആലാപനത്തെ വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു. ഇതേ ഗാനം മറ്റൊരു ഗായകനെക്കൊണ്ട് പാടിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തി മണിക്കൂറുകൾക്കുള്ളിൽ കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കിയെക്കൊണ്ട് ഇതേ ഗാനം പാടിച്ച് പുറത്തിറക്കിയത്.
മാർക്കോയിൽ ഡാബ്സിയെ മാറ്റിയതിൽ തിരിമറി നടന്നിട്ടുണ്ടെന്ന് പറയുന്ന സത്യജിത്ത് അത് വിശദീകരിക്കുന്നതിങ്ങനെയാണ്
‘പാട്ടിന്റെ പ്രിപ്രൊഡക്ഷൻ വർക്കുകളിൽ തിരിമറി നടന്നിട്ടുണ്ടെന്നും അത് വ്യക്തമാക്കാതെ മന:പ്പൂർവ്വം സോങ് റിലീസ് ചെയ്ത് വ്യക്തി വൈരാഗ്യം തീർക്കുന്നത് പോലെയാണ് ഇതിപ്പോ നടക്കുന്നത്. ആദ്യം ഇറങ്ങിയ സിംഗിളിൽ ഡാബ്ജിയുടെ ശബ്ദമാണ്. അതെല്ലാവർക്കും ആരോജകമായതിന് പിന്നിൽ അതിൽ അയാള് പാടിയിരിക്കുന്ന ശബ്ദം ഒരുപക്ഷേ ഒരു ഫൈനൽ റെക്കോഡിങ് ഓഡിയോ അല്ലെന്നും പ്രി റെക്കോഡിങ് ഓഡിയോ ആണെന്നും ഉറപ്പിച്ച് പറയാൻ കഴിയും. ആ ശബ്ദം Ai ഒക്കെ റീഡിസൈൻ ചെയ്ത് എടുത്തത് ആണെന്ന് കേൾക്കുമ്പോൾ മനസ്സിലാകും. പാട്ടിന്റെ പ്രിപ്രൊഡക്ഷൻ വർക്കുകളിൽ എന്തോ തിരിമറി നടന്നിട്ടുണ്ട്. അത് വ്യക്തമാക്കാതെ മനപ്പൂർവ്വം സോങ് റിലീസ് ചെയ്ത് ശേഷം ശേഷം ആരൊക്കെയോ തമ്മിലുള്ള വ്യക്തി വൈരാഗ്യം തീർക്കുന്നത് പോലെ ആണ് ഇതിപ്പോ നടക്കുന്നത്. ഒരു കലാകാരനെ അവന്റെ ആവിഷ്കാരത്തെ ജനങ്ങൾ വെറുക്കുന്നു എന്ന രീതിയിൽ വാർത്തയെ വളച്ചൊടിച്ച് ഒരാളുടെ കഴിവിനെ ഇല്ലാതാകാൻ ശ്രമിക്കുകയാണ്. അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല ഒരു പക്ഷെ ഏതോ ഒരാളുടെ വ്യക്തി വൈരാഗ്യം അവിടെ ജയിച്ചിട്ടുണ്ടാവാം.
പാട്ടിലെ ഓഡിയോ ഇററിനെക്കുറിച്ച് അവരുടെ ഒഫീഷ്യൽ പോസ്റ്റിൽ ഞാൻ കമന്റ് ചെയ്തിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആ കമന്റുകൾ അതിൽ നിന്നും റിമൂവ് ആവുകയും ചെയ്തു. അപ്പോൾ തന്നെ ഊഹിക്കാവുന്നതെയുള്ളു സത്യം ആരോ മറച്ച് വെക്കാൻ ശ്രമിക്കുന്നുവെന്ന്. മാർക്കോ ഫസ്റ്റ് സിംഗിളിന്റെ ആദ്യത്തെ റിലീസ് സോങ്ങിൽ ഡാബ്സിയുടെ ശബ്ദം അത്രത്തോളം വികൃതമായി കേട്ടത് എന്തുകൊണ്ട് എന്ന് സംഗീതത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമായ റീസൺ നൽകണം.സാധാരണ ആൾക്കാരുടെ കണ്ണിൽ പൊടി ഇടാൻ എളുപ്പമാണ്, പക്ഷെ ഞാനടക്കം ഒരുപാട് ആളുകൾ ശബ്ദ മിശ്രണ മേഖലയിൽ വർക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് വ്യക്തമായി പറയാൻ പറ്റും ഈ ഗാനത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിൽ വന്ന അപാകത ആണ് ഗാനത്തിന്റെ തകർച്ചയ്ക്ക് പിന്നിൽ. അത് ഒരു കലാകാരന്റെ മാത്രം തെറ്റായി ഉന്നയിക്കുന്നതും അത് അയാൾക്കെതിരെ ആയുധമായി മാറ്റുന്നതും ശെരിക്കും made up ആയി തന്നെ തോന്നുന്നു’- അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
കാര്യം ഡബ്ജിയുമായി വ്യക്തിപരമായ വിയോജിപ്പ് ഉണ്ടെങ്കിലും, ഇത് ഒരു ഇരട്ടത്താപ്പ് ആണ്, ഒരു കലാകാരൻ്റെ വ്യക്തി ജീവിതവും കലയും കൂട്ടി മിക്സ് ചെയ്യാതെ കാര്യം വിവരിക്കാം, ഡബ്ജിയുടെ സ്റ്റേജ് പെർഫോമൻസ് ഇടയിൽ അയാള് ഒരു സൗണ്ട് എൻജിനീയരോട് മോശമായി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടത് ഞാൻ ആണ്, അന്ന് അയാളുടെ വ്യക്തിത്വം ശേരിയല്ലാതത്തായി തോന്നിയത് കൊണ്ട് അങ്ങനെ ചെയ്തിരുന്നത് , അതിനു പിന്നിൽ പല വസ്തുതകളും ഉണ്ട്, എന്നാല് ഇന്ന് വന്നിരിക്കുന്ന ഈ വിവാദം തികച്ചും made up ആണ് ആൾക്ക് മേൽ ആരോ പക വെച്ച് ചെയുന്നത് പോലെ തന്നെ ഉണ്ട് , അതും ഇൻഡയറക്റ് ആയിട്ട്, അതിനു കാരണം ഉണ്ട്, ആദ്യം ഇറങ്ങിയ സിംഗിൾ ൽ ഡബ്ജി യുടെ ശബ്ദം ആണ് എല്ലാവർക്കും ആരോജകമായത്, ഒരു സൗണ്ട് എഞ്ചിനീയർ മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ എനിക്ക് പറയാൻ ഉള്ളത് , അതിൽ അയാള് പാടിയിരിക്കുന്ന ശബ്ദം ഒരുപക്ഷേ ഒരു ഫൈനൽ റെക്കോഡിങ് ഓഡിയോ അല്ല.
അത് സോങ്ങ് ൻ്റെ പ്രി റെക്കോഡിങ് ഓഡിയോ ആണ് എന്നത് എനിക് ഉറപ്പിച്ച് പറയാൻ കഴിയും, ആ ശബ്ദം Ai ഒക്കെ റീഡിസൈൻ ചെയ്ത് എടുത്തത് ആണ് എന്ന് കേൾക്കുമ്പോൾ മനസ്സിലാകും. പാട്ടിൻ്റെ പ്രിപ്രൊഡക്ഷൻ വർക്കുകളിൽ എന്തോ തിരിമറി നടന്നിട്ടുണ്ട് അത് വ്യക്തമാക്കാതെ മനപ്പൂർവ്വം സോങ് റിലീസ് ചെയ്ത് ശേഷം , ശേഷം ആരൊക്കെയോ തമ്മിലുള്ള വ്യക്തി വൈരാഗ്യം തീർക്കുന്നത് പോലെ ആണ് ഇതിപ്പോ നടക്കുന്നത്. ഒരു കലാകാരനെ അവൻ്റെ ആവിഷ്കാരത്തെ ജനങ്ങൾ വെറുക്കുന്നു എന്ന രീതിയിൽ വാർത്തയെ വളച്ചൊടിച്ച് ഒരാളുടെ കഴിവിനെ ഇല്ലാതാകാൻ ശ്രമിക്കുകയാണ് , അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല ഒരു പക്ഷെ ഏതോ ഒരാളുടെ വ്യക്തി വൈരാഗ്യം അവിടെ ജയിച്ചിട്ടുണ്ടാവാം, പക്ഷെ കലാകാരനും അവൻ്റെ കഴിവുകൾക്കും അയാള് പരിശ്രമിക്കുന്നത്രയും അന്ത്യമുണ്ടാവില്ല. ഇത് പറയാൻ കാരണം. പാട്ടിലെ ഓഡിയോ ഇറർ നേ ക്കുറിച്ച് അവരുടെ ഒഫീഷ്യൽ പോസ്റ്റിൽ ഞാൻ കമൻ്റ് ചെയ്യുകയുണ്ടായി ഏതാനും നിമിഷങ്ങൾക്കകം ഈ കമൻ്റുകൾ അതിൽ നിന്നും റിമൂവ് ആവുകയും ചെയ്തു , അപ്പോൾ തന്നെ ഊഹിക്കാവുന്നതെ ഉള്ളൂ സത്യം ആരോ മറച്ച് വെക്കാൻ ശ്രമിക്കുന്നു എന്ന്, ഒരു കലാകാരനെ വിമർശിക്കുന്നത് ഒരിക്കലും തെറ്റല്ല പക്ഷെ അത് വ്യക്തമായ അടിസ്ഥാനത്തോടെ ആവണം , മാർക്കോ ഫസ്റ്റ് സിംഗിൾ ൻ്റെ ആദ്യത്തെ റിലീസ് സോങ്ങിൽ ഡബ്ജീയുടെ ശബ്ദം അത്രത്തോളം വികൃതമായി കേട്ടത് എന്തുകൊണ്ട് എന്ന് സംഗീതത്തിൻ്റെ അണിയറ പ്രവർത്തകർ വ്യക്തമായ റീസൺ നൽകണം. സാധാരണ ആൾക്കാരുടെ കണ്ണിൽ പൊടി ഇടാൻ എളുപ്പമാണ് , പക്ഷെ ഞാനടക്കം ഒരുപാട് ആളുകൾ ശബ്ദ മിശ്രണ മേഖലയിൽ വർക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ട് വ്യക്തമായി പറയാൻ പറ്റും ഈ ഗാനത്തിൻ്റെ പ്രീ പ്രൊഡക്ഷൻ വർക്കിൽ വന്ന അപാകത ആണ് ഈ ഗാനത്തിൻ്റെ തകർച്ചയ്ക്ക് പിന്നിൽ. അത് ഒരു കലാകാരൻ്റെ മാത്രം തെറ്റായി ഉന്നയിക്കുന്നതും അത് അയാൾക്കെതിരെ ആയുധമായി മാറ്റുന്നതും ശെരിക്കും made up ആയി തന്നെ തോന്നുന്നു.