സ്ഥാനാർത്ഥി നിർണയത്തിന് കാത്തുനിൽക്കാനില്ല; നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി മുസ്ലിംലീഗ്
നിലമ്പൂരിൽ സംഘടിപ്പിച്ച മണ്ഡലം കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു


മലപ്പുറം: സ്ഥാനാർത്ഥി നിർണയത്തിന് കാത്തുനിൽക്കാതെ നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ ഒരുങ്ങി മുസ്ലിംലീഗ്. നിലമ്പൂരിൽ സംഘടിപ്പിച്ച മണ്ഡലം കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
നിലമ്പൂരിൽ സ്ഥാനാർത്ഥി ആരായാലും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ലീഗ് കൺവൻഷൻ. സാദിഖലി ശിഹാബ് തങ്ങൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു
വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രി പിന്തുണച്ചത് അപമാനകരമാണെന്ന് പി കെകുഞ്ഞാലിക്കുട്ടി പറഞ്ഞു. കൺവെൻഷനിൽ പി.വി അൻവറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് അൻവർ ലീഗ് വേദിയിൽ എത്തിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ള വി.എസ് ജോയിയും ആര്യാടൻ ഷൗക്കത്തും കൺവെൻഷനിൽ പങ്കെടുത്തു. വേദിയിൽ ആര്യാടൻ ഷൗക്കത്ത് പി.വി അൻവറിനെ പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഔദ്യോഗികമായി വരും മുമ്പ് തന്നെ പ്രവർത്തനങ്ങളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ്.