'ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ തുറന്നെതിർത്ത കർണാടക മാതൃക ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കണം' - മുസ്‍ലിം ലീഗ്.

ബി.ജെ.പി സർക്കാരിൻ്റെ വിഭാഗീയ നടപടികൾ പിൻവലിക്കുമെന്ന് പറഞ്ഞുവേണം 'ഇന്‍ഡ്യ' മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

Update: 2023-09-12 01:22 GMT

ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം 

Advertising

ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളെ തുറന്നെതിർത്ത കർണാടക തെരഞ്ഞെടുപ്പ് മാതൃക ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കണമെന്ന് മുസ്‍ലിം ലീഗ്. ബി.ജെ.പി സർക്കാരിൻ്റെ വിഭാഗീയ നടപടികൾ പിൻവലിക്കുമെന്ന് പറഞ്ഞുവേണം 'ഇന്‍ഡ്യ' മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം മുസ്‌ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം.എ സലാം.

''കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന് സഹായകരമായത് ബി.ജെ.പി നയങ്ങൾ തുറന്നെതിർത്തത് കൊണ്ടാണ്, ഈ നയത്തിലൂടെ മത നിരപേക്ഷ വോട്ടുകൾ ലഭിച്ചു, ഇത് തന്നെയാകണം വരുന്ന ലോകസഭാ തെഞ്ഞെടുപ്പിലും ഇന്ത്യ മുന്നണി മുന്നോട്ട് വെക്കേണ്ടത്''. പി.എം.എ സലാം പറഞ്ഞു.

'ഇന്‍ഡ്യ' മുന്നണി യോഗത്തിൽ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസംഗത്തിൻ്റെ ഉള്ളടക്കം ഇതായിരുന്നെന്നും മുന്നണിയിലെ എല്ലാ കക്ഷികളും ഇത് അംഗീകരിച്ചുവെന്നും സലാം കൂട്ടിച്ചേർത്തു.

കോഴിക്കോട് പാർലമെൻ്റ് മണ്ഡലം മുസ്‌ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.എം.എ സലാം. കോഴിക്കോട് മണ്ഡലം കൺവെൻഷനോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് മുസ്‍ലിം ലീഗ് തുടക്കം കുറിച്ചു. സംസ്ഥാനത്തെ 20 പാർലമെൻ്റ് മണ്ഡലങ്ങളിലും ഈ മാസം തന്നെ കൺവെൻഷനുകൾ പൂർത്തി ആക്കാനാണ് ലീഗ് തീരുമാനം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News