മുട്ടിൽ മരംമുറി വിവാദം; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും

കഴിഞ്ഞ സർക്കാരിൽ സി.പി.ഐ കൈകാര്യം ചെയ്ത റവന്യൂ, വനം വകുപ്പുകളെക്കുറിച്ചാണ് ഇപ്പോള്‍ വിവാദം ഉയരുന്നത്

Update: 2021-07-28 02:39 GMT
മുട്ടിൽ മരംമുറി വിവാദം; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും
AddThis Website Tools
Advertising

മുട്ടിൽ മരംമുറി വിവാദം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചർച്ച ചെയ്യും. കഴിഞ്ഞ സർക്കാരിൽ സി.പി.ഐ കൈകാര്യം ചെയ്ത റവന്യൂ, വനം വകുപ്പുകളെക്കുറിച്ചാണ് ഇപ്പോള്‍ വിവാദം ഉയരുന്നത്. ആരോപങ്ങൾ സി.പി.ഐ നേതൃത്വം തള്ളിയെങ്കിലും തുടർച്ചയായ ഹൈക്കോടതി വിമർശനം യോഗത്തിൽ ചർച്ചയാകും. മരംമുറി ഉത്തരവിൽ രണ്ട് വകുപ്പുകൾക്കും വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാട് തന്നെ യോഗത്തിലുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

മൂന്ന് മാസം കൊണ്ട് 15 കോടി രൂപ മതിപ്പുവിലയുള്ള 202 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങളാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് തെറ്റായ രേഖകള്‍ സംഘടിപ്പിച്ച് മുറിച്ച് മാറ്റിയത്. മരം മുറി നടക്കുന്ന തോട്ടങ്ങളില്‍ വനം,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുന്നുവെന്നും മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചായിരുന്നു എന്നും കരാര്‍ തൊഴിലാളിയായ ഹംസ പറഞ്ഞു. ഇതിനേക്കാള്‍ വലിയ മരം കൊള്ളയാണ് റോജി അറസ്റ്റിനും ആന്‍റോ അഗസ്റ്റിനും ലക്ഷ്യമിട്ടിരുന്നന്നും കരാറുകാരന്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ മരം മുറിക്കേസിലെ പ്രതികള്‍ കരാറുകാരനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.  തങ്ങളെ തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വില തന്നാണ് റോജി അഗസ്റ്റിനും സംഘവും ഈട്ടി മരം മുറിച്ചു കടത്തിയതെന്നാണ് ഭൂമി ഉടമകളായ ആദിവാസികളുടെ വിശദീരണം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News