ജി. സുധാകരൻ്റെ ആരോപണങ്ങളിൽ ഇടപെട്ട് എം.വി ഗോവിന്ദൻ; അർഹിക്കുന്ന ആദരവ് നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം
'മുതിർന്ന നേതാക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണം'
Update: 2024-12-02 06:02 GMT


ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരന് പാർട്ടി സമ്മേളനങ്ങളിലുള്ള അവഗണനയിൽ ഇടപെട്ട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സാധാരണ അംഗം എന്ന പ്രയോഗം പാടില്ല, അർഹിക്കുന്ന ആദരവ് നൽകണം. സ്ഥാനമാനങ്ങൾ ഒഴിഞ്ഞാലും പരിപാടികളിൽ പങ്കെടുപ്പിക്കണം. മുതിർന്ന നേതാക്കളോടുള്ള സമീപനത്തിൽ ജാഗ്രതവേണമെന്നും നിർദേശം.
മുതിർന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി നേരിട്ടു വിളിച്ചു. പുതിയ മാനദണ്ഡം ചർച്ചയാക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.