സമരം ചെയ്യരുതെന്ന് പറയാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ..? ഹൈക്കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചെന്ന് എം.വി ജയരാജൻ

ഏകപക്ഷീയ വിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു

Update: 2022-03-29 07:19 GMT
Advertising

സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ പരസ്യ പ്രതിഷേധവുമായി സി.പി.എം. ഹൈക്കോടതിക്ക് ബ്രീട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് അപലപനീയമാണ്. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു. ജഡ്ജിമാർ അടക്കം കോടതിയിൽ ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തെ തുടർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഏകപക്ഷീയ വിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. പണിയെടുക്കാനുള്ള അവകാശം പോലെ പണിമുടക്കിനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. സർക്കാർ സ്പോൺസേഡ് സമരമല്ല, തൊഴിലാളികളുടെ സമരമാണ് നടക്കുന്നതെന്ന് വിശദീകരിച്ച കോടിയേരി അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിവിധിയിലൂടെ പുറത്ത് വരുന്നതെന്നും വിമര്‍ശിച്ചു.    

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News