മലയാളം മിഷൻ ഡയറക്ടറായി പേര് മുരുകൻ നായർ എന്ന് വന്നത് സാങ്കേതിക പ്രശ്‌നം മാത്രം: മുരുകൻ കാട്ടാക്കട
സർട്ടിഫിക്കറ്റിലെ പേര് നോക്കി വെച്ചതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിൽ കവിയുടെ പേര് മുരുകൻ നായർ എന്ന് വന്നത് വിവാദമായിരുന്നു.
മലയാളം മിഷൻ ഡയരക്ടറായി നിയമിതനായ തന്റെ പേര് മുരുകൻ നായർ എന്ന് വന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്ന് കവി മുരുകൻ കാട്ടാക്കട. സർട്ടിഫിക്കറ്റിലെ പേര് നോക്കി വെച്ചതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. മലയാളം മിഷന്റെ ഫേസ്ബുക്ക് പേജിൽ കവിയുടെ പേര് മുരുകൻ നായർ എന്ന് വന്നത് വിവാദമായിരുന്നു.
''ഇത് മനപ്പൂർവമായി സംഭവിക്കുന്നതല്ല എന്ന് ആർക്കും മനസിലാവും. എനിക്ക് വരുന്ന എല്ലാ ഉത്തരവുകളും ഔദ്യോഗിക പേരിലാണ് വരിക. എന്നെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡിലും ഔദ്യോഗിക പേര് ഉപയോഗിച്ചതാവാം. മതജാതി സങ്കുചിതത്വങ്ങൾക്കെതിരെ പോരാടുന്ന ഒരാളെന്ന നിലയിൽ തന്നെ സ്‌നേഹിക്കുന്നവർക്ക് അതിൽ വിഷമം തോന്നിയിരിക്കാം. അത് സ്വാഭാവികമാണ്. തികച്ചും സാങ്കേതികമായ ഇക്കാര്യത്തിൽ വിവാദമാക്കേണ്ട ഒന്നുമില്ല''- കാട്ടാക്കട പറഞ്ഞു.