എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും: വി.ശിവന്‍കുട്ടി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുകയെന്ന് മന്ത്രി
തിരുവനന്തപുരം: പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിൻ വെന്റിങ് മെഷീനുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഒന്നിന് സ്കൂളുകള്‍ തുറക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്സ് സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരുക്കങ്ങൾ മെയ് 27ന് പൂർത്തിയാക്കും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർഥികൾ ഇത്തവണ ഒന്നാംക്ലാസിൽ പ്രവേശനം നേടിയിട്ടുണ്ട്. സ്കുളുകളിൽ ലഹരി ഉപയോഗിക്കുന്നതിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടി നടത്തും. സ്കൂൾ പ്രവേശനത്തിന് കോഴ വാങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20നാണ് പ്രഖ്യാപിക്കുക. പരീക്ഷയുടെ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത 3006 അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. മെയ് 25ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും.