ഏഷ്യൻ ഗെയിംസ് താരങ്ങളോട് അവഗണന; വാഗ്‍ദാനം ചെയ്ത ജോലി നൽകാതെ സർക്കാർ

പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.നീന, വി.കെ.വിസ്മയ എന്നിവർക്ക് സർക്കാർ ജോലി നൽകിയില്ല.

Update: 2023-07-21 06:42 GMT
Advertising

തിരുവനന്തപുരം: 2018 ലെ ഏഷ്യൻ ഗെയിംസിലെ താരങ്ങളോട് കേരള സർക്കാർ അവഗണന കാണിച്ചെന്ന് പരാതി. പി.യു.ചിത്ര, മുഹമ്മദ് അനസ്, വി.നീന, വി.കെ.വിസ്മയ എന്നിവർക്ക് സർക്കാർ ജോലി നൽകിയില്ല. സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് താരങ്ങൾ ആരോപിച്ചു.

തങ്ങൾക്കൊപ്പം മത്സരിച്ച് മെഡൽ നേടിയവർ അതത് സംസ്ഥാനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ട് നാല് വർഷത്തോളമായെന്നും ജോലി ലഭിക്കാൻ തങ്ങൾ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നും പി.യു.ചിത്ര പ്രതികരിച്ചു. "മെഡൽ വിജയത്തിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ജോലി നൽകുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഇതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ച് വർഷമായി"- മുഹമ്മദ് അനസ് വ്യക്തമാക്കി. 

തനിക്ക് അനുയോജ്യമായ ജോലി ലഭിക്കാത്തതുകൊണ്ടാണ് തമിഴ്നാട്ടിലേക്ക് പോകേണ്ടി വന്നതെന്ന് മുൻ അത്‍ലറ്റ് അഞ്ജു ബോബി ജോർജ് മീഡിയവണിനോട് പ്രതികരിച്ചു. സമയോചിതമായി കാര്യങ്ങൾ നടക്കാത്തതിനാലാണ് പല താരങ്ങളും സംസ്ഥാനം വിട്ട് പോകുന്നത്. ഉദ്യോഗസ്ഥർ ഈ വിഷയത്തെ പ്രാധാന്യത്തോടെ കാണണമെന്നും നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും അഞ്ജു ബോബി ജോർജ് കൂട്ടിച്ചേർത്തു.  

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News