നെന്‍മാറ ഇരട്ടക്കൊല; പ്രതിക്കായി തിരച്ചിൽ തുടരുന്നു, പൊലീസിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍

രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഇനിയും കണ്ടെത്താൻ സാധിക്കാതായതോടെ വലിയ ഭീതിയിലാണ് പോത്തുണ്ടിയിലെ നാട്ടുകാർ

Update: 2025-01-28 01:30 GMT
Editor : Jaisy Thomas | By : Web Desk
Chenthamara
AddThis Website Tools
Advertising

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. രാത്രി ഏറെ വൈകിയും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി . ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ചെന്താമരനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണം. പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണ് ചെന്താമരൻ നാട്ടിൽ തുടരാൻ കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഇനിയും കണ്ടെത്താൻ സാധിക്കാതായതോടെ വലിയ ഭീതിയിലാണ് പോത്തുണ്ടിയിലെ നാട്ടുകാർ . ഇന്നലെ രാത്രി ഏറെ വൈകിയും പ്രദേശത്ത് തിരച്ചിൽ നടന്നു . 2019ൽ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുതന്നെയാണ് ഇന്നലെയും പരിശോധന നടന്നത് . ചെന്താമരന്‍ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തു . അതിനിടെ പൊലീസിന് നേരെയും ഗുരുതര ആരോപണങ്ങൾ ഉയരുകയാണ് . ജാമ്യവ്യവസ്ഥ ലംഘിച്ച ചെന്താമരനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം. 2023ല്‍ മുൻ ജാമ്യവ്യവസ്ഥകളിൽ ഇയാൾക്ക് ഇളവുകൾ നൽകിയിരുന്നു . നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ പാടില്ലെന്നായിരുന്നു ജാമ്യവ്യവസ്ഥ . എന്നാൽ ഇത് ലംഘിച്ച് പ്രതി പഞ്ചായത്തിൽ താമസിച്ചു . ഇത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചില്ലെന്നാണ് ആക്ഷേപം . പൊലീസിന്‍റെ ഭാഗവും ഗുരുതരം വീഴ്ചയാണ് സംഭവിച്ചത് എന്നാണ് കണ്ടെത്തൽ .

സജിതയെ കൊലപ്പെടുത്തിയ കേസിൽ 2022 മെയിലായിരുന്നു ചെന്താമര ജാമ്യത്തിലിറങ്ങുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി പാലക്കാട് സെഷൻസ് കോടതിയെ ഇയാൾ സമീപിച്ചു. ചെന്താമര നെന്‍മാറ സ്റ്റേഷൻ പരിധിയിൽ കയറിയാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ഡ്രൈവറാണെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി അന്ന് ജാമ്യത്തിൽ ഇളവ് നൽകിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News