ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിനിയിൽ നിന്ന് 1.90 കോടി തട്ടി; നൈജീരിയൻ സ്വദേശി പിടിയിൽ
മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Update: 2025-04-14 09:59 GMT


തൃശൂർ: തൃശൂർ സ്വദേശിനിയിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ. 1.90 കോടി രൂപ തട്ടിയ കേസിലാണ് പ്രതി ഓസ്റ്റിൻ ഓഗ്ബ പിടിയിലായത്. മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
2023ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. ഈജിപ്തിലെ ഒരു കമ്പനിയുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
ഇതാദ്യമായല്ല ഇയാൾ പണം തട്ടുന്നതെന്നും ഓൺലൈൻ തട്ടിപ്പ് ശൃംഖലയിലെ അംഗമാണ് ഇയാളെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂരിലേക്ക് കൊണ്ടുവന്നു.