'നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും'; സാദിഖലി ശിഹാബ് തങ്ങൾ
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് പി.വി അൻവർ പറഞ്ഞു


മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ച് ആരും മനപ്പായസം ഉണ്ണേണ്ടെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗ് നിലമ്പൂർ മണ്ഡലം കൺവെൻഷനിൽ പി.വി അൻവർ പങ്കെടുത്തു. ഇടതുപക്ഷ പ്രവർത്തകരായിരിക്കും യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും. കേരളത്തിലെ സിപിഎം പ്രവർത്തകർകർ നിവർത്തികേടുകൊണ്ടാണ് സിന്ദാബാദ് വിളിക്കുന്നത്. അവരുടെ മനസ്സ് യുഡിഎഫിനൊപ്പമാണ്. പിണറായിയോടൊപ്പം നിൽക്കുന്ന ഒരു പ്രൈവറ്റ് കമ്പനി മാത്രമായി മാറിയിരിക്കുകയാണ് സിപിഎം എന്ന് പി.വി അൻവർ കൂട്ടിച്ചേർത്തു.
സ്ഥാനാർഥി സാധ്യതയുള്ള ആര്യാടൻ ഷൗക്കത്തും, വി.എസ് ജോയിയും കൺവെൻഷനിൽ പങ്കെടുത്തു.