നെടുങ്കയം മുങ്ങിമരണം: വിദ്യാർത്ഥിനികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന്

സ്ക്വാട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണു കരിമ്പുഴയിൽ ചുഴിൽപെട്ടു മുങ്ങിമരിച്ചത്

Update: 2024-02-10 01:57 GMT
Editor : Shaheer | By : Web Desk
The postmortem of the girl students who drowned in Nilamburs Nedumkayam, Malappuram, to be held today, Fathima Muhsina, Ayisha Rida, Nilamburs Nedumkayam students drowning death follow-ups

മരിച്ച ഫാത്തിമ മുഹ്സിന, ആയിഷ റിദ

AddThis Website Tools
Advertising

മലപ്പുറം: നിലമ്പൂർ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാർത്ഥിനികളുടെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുക. സ്ക്വാട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണു കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.

കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എം.എസ്.എം സ്കൂളിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒൻപതാം ക്ലാസുകാരി ഫാത്തിമ മുഹ്സിന എന്നിവരാണു മരിച്ചത്. കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ചുഴിൽപെടുകയായിരുന്നു. എം.എസ്.എം സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാര ചടങ്ങുകൾ നടക്കും.

Summary: The postmortem of the girl students who drowned in Nilambur's Nedumkayam, Malappuram, to be held today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News