ഒരാഴ്ചയ്ക്കിടെ തെരുവുനായയുടെ കടിയേറ്റത് ഒൻപത് പേർക്ക്; കുളത്തൂപ്പുഴയിൽ തെരുവുനായ ആക്രമണം രൂക്ഷം
ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു
കൊല്ലം: കുളത്തൂപ്പുഴയിൽ തെരുവുനായ ആക്രമണം രൂക്ഷം. ഒരാഴ്ചയ്ക്കിടെ 9 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. തെരുവ് നായകളെ പേടിച്ചു പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുളത്തുപ്പുഴ സ്വദേശികളായ സലിം, ദേവി ജോതി, ഷിബുഖാന്‍, രാജു, ഏലിയാസ്, മോഹനന്‍, താജുദീന്‍, രാധമ്മാള്‍ ഏരൂര്‍ സ്വദേശി ജോണ്‍സണ്‍ എന്നിവര്‍ക്കാണ് നായുടെ കടിയേറ്റത്.
ഇവരെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു.
കുളത്തൂപുഴ മാര്‍ക്കറ്റ് കവല, മുസ്ലീം ജമാഅത്ത് കവല എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമാകുന്നത്. അക്രമകാരികളായ നായകളെ പിടികൂടാൻ അടിയന്തിര നടപടി ഉണ്ടാകണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയ്ക്കിടെ പ്രദേശവാസികള്‍ക്കിടയിൽ വലിയ ഭീതിയാണ് തെരുവുനായ്ക്കൾ ഉണ്ടാക്കിയത്.