Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയിൽ നാളെയും വാദം തുടരും. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. കേസിൽ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്നാണ് ക്രൈംബ്രാഞ്ച് നിർദേശം.
ആത്മഹത്യ പ്രേരണ കേസില്‍ ഐ.സി ബാലകൃഷ്ണന്‍, എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് എന്‍.എം വിജയന്റെ കുടുംബമടക്കം ആവശ്യപ്പെട്ടിരുന്നു.