എ.ഐ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴയില്ല

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്‍റണി രാജു പറഞ്ഞു

Update: 2023-04-20 12:21 GMT
Editor : Jaisy Thomas | By : Web Desk

എ.ഐ ക്യാമറ

Advertising

തിരുവനന്തപുരം: ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്‍റണി രാജു. ഒരു മാസം ബോധവതകരണം നടത്താനാണിത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്‍റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് എ.ഐ ക്യാമറകകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും കൊണ്ടുവന്നിട്ടില്ല. പഴയ നിയമങ്ങൾ ശക്തമാക്കും.നിയമലംഘകർക്കേ ആശങ്കയുള്ളുവെന്നും മന്ത്രി പറഞ്ഞു. ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.ഐ. ക്യാമറകൾ ഉൾപ്പെട്ട സേഫ് കേരള പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പി വി സി പിഇടിജി ലൈസൻസ് കാർഡിന്‍റെ ഉദ്ഘാടനവും നടന്നു. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കും. വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന കുറക്കാനാകും. ഇടറോഡുകളിലും ക്യാമറ സ്ഥാപിക്കും .നല്ലൊരു റോഡ് സംസ്കാരം രൂപപ്പെടുത്തണം. നിയമം പാലിക്കാനുള്ളതാണ്. ആ ബോധം എല്ലാവർക്കും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

726 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ് , സീറ്റ് ബൽറ്റ് ഇല്ലാത്തതിന് 500 രൂപ, മൂന്ന് പേരുടെബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും.കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ട്രയൽ നടത്തിയപ്പോൾ ഒരു മാസം ഏകദേശം 90,000 കേസുകളാണ് ക്യാമറ കണ്ടെത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News