സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിഷേധം; പ്രതിപക്ഷ എംഎൽഎമാർക്ക് നോട്ടീസ്

എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യം.

Update: 2023-06-23 10:59 GMT
Notice to opposition MLAs over Protest in front of Speakers office
AddThis Website Tools
Advertising

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാർക്ക് നോട്ടീസ്. നിയമസഭ എത്തിക്സ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകണമെന്നാണ് ആവശ്യം.

പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയെന്ന ആരോപണമുയർന്ന റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ധീഖ്, അൻവർ സാദത്ത്, എ.കെ.എം അഷ്‌റഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2023 മാർച്ച് 15ന് സഭാ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം. ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും രംഗത്തുവന്നു. ഇതോടെ ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്.

ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി, ആക്രമിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ പരാതികൾ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ഉയർന്നു. നാല് വനിതകളടക്കമുള്ള സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നടപടി.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News