സജി ചെറിയാന്റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടി രാജ്ഭവൻ
ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ രാജ്ഭവൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിങ് കോൺസിലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. ഭരണഘടന പ്രസംഗത്തിൽ തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്
ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. നിയപോദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎം സെക്രട്ടറിയേറ്റ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. സജി ചെറിയാൻറെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാൻ എംഎൽഎ വീണ്ടും ആവർത്തിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.