മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് ഓർത്തഡോക്സ് സഭ
വേദശാസ്ത്ര പണ്ഡിതനും, വ്യത്യസ്ഥതകൾ കൊണ്ട് ശ്രദ്ധേയനുമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു
Update: 2022-12-31 15:22 GMT
കോട്ടയം : ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. വേദശാസ്ത്ര പണ്ഡിതനും, വ്യത്യസ്ഥതകൾ കൊണ്ട് ശ്രദ്ധേയനുമായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ലോക ക്രൈസ്തവ സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കാലോചിതമായി സഭാവിശ്വാസത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ച പിതാവായിരുന്നു അദ്ദേഹം. 8 വർഷം മാർപാപ്പ എന്ന നിലയിൽ അദ്ദേഹം ആഗോള കത്തോലിക്കാ സഭയ്ക്ക് നൽകിയ നേതൃത്വം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വ്യക്തപരമായും മലങ്കര ഓർത്തഡോക്സ് സഭയുടെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു.