'വേണ്ട പോലെ കണ്ടാൽ കാര്യം നടക്കും'; കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഡ്രൈവറും പിടിയിൽ

ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്

Update: 2023-12-15 10:00 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഡ്രൈവറും വിജിലൻസ് പിടിയിൽ. ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഓവർ സിയർ ജഫ്സൽ, ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി ഡിഗ്നേഷ് എന്നിവരാണ് പിടിയിലായത്. 

തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി നൽകിയ പരാതിയിലാണ് നടപടി. വീടിന് അധികമായി ഒരു ജനലുണ്ടെന്നും ഇത് പൊളിച്ചുനീക്കിയാൽ മാത്രമേ നമ്പർ ഇടുകയുള്ളൂ എന്നുമായിരുന്നു ഓവർസിയറുടെ വാദം. അല്ലാത്തപക്ഷം 3000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ പക്കൽ അത്രയും പണമില്ലെന്ന് പറഞ്ഞ വീട്ടുകാരൻ ഒടുവിൽ 1500 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും വഴങ്ങിയില്ല. 

തുടർന്ന് ഡ്രൈവർ വീട്ടുടമയെ ബന്ധപ്പെടുകയും വേണ്ടപോലെ കണ്ടാൽ കാര്യം നടക്കും എന്നുപറഞ്ഞ് വിലപേശുകയുമായിരുന്നു. ശേഷം പരാതിക്കാരൻ വിജിലസിന് പരാതി നല്കുകയും ഓവർസിയറും ഡ്രൈവറും പിടിയിലാവുകയും ചെയ്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News