ശ്രുതി താഴ്ത്തി പൂങ്കുയില്‍ പറന്നുപോയി; നാലു പതിറ്റാണ്ടോളം നീണ്ട ഗാനസപര്യക്ക് പര്യവസാനം

സംഗീത പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതാണ് അദ്ദേഹം പാടിയ ഓരോ ഗാനങ്ങളും

Update: 2025-01-10 03:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ശബ്ദത്തിന്‍റെ മാന്ത്രികതയിലൂടെ മലയാളിയുടെ മനസിനെ കീഴടക്കിയ ഭാവഗായകനായിരുന്നു പി.ജയചന്ദ്രൻ. സംഗീത പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതാണ് അദ്ദേഹം പാടിയ ഓരോ ഗാനങ്ങളും. മാധുര്യമേറിയ ആ ശബ്ദത്തിന്‍റെ സൗകുമാര്യം മലയാളത്തിന്‍റെ അതിരുകളിൽ ഒതുങ്ങുന്നതല്ല.

മലയാളത്തിൽ പിറന്ന മികച്ച ഗാനങ്ങളിലെ നല്ലൊരു പങ്കും പാടാനുള്ള ഭാഗ്യം സിദ്ധിച്ചയാളാണ് ജയചന്ദ്രൻ. സിനിമകളെക്കാൾ വലിയ ഹിറ്റുകളായി മാറിയ ഗാനങ്ങളാണ് അതിൽ പലതും. പ്രണയവും വിരഹവും ഭക്തിയും എല്ലാം ഒരു പോലെ വഴങ്ങിയ ആ ശബ്ദം മലയാളിയുടെ നിത്യജീവിത്തിന്‍റെ ഭാഗമായിട്ട് കാലങ്ങളായി ...കാലത്തിനതീതമായ ആ മാധുര്യം നുണയാത്തവരുണ്ടാകില്ല നമ്മളിൽ...

മലാളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ജയചന്ദ്രന്‍റെ  മാന്ത്രികത. ദക്ഷിണേന്ത്യൻ ഭാഷകൾക്കൊപ്പം ഹിന്ദിയിലും പിന്നണി ഗാനരംഗത്ത് തന്‍റേതായ ഇരിപ്പിടം ഉറപ്പിച്ചയാളാണ് അദ്ദേഹം. സുവോളജിയിൽ ബിരുദധാരിയായ ജയചന്ദ്രൻ പിന്നണിഗാനരംഗത്തേക്ക്  എത്തുന്നത് ജി.ദേവരാജന്‍റെ കളിത്തോഴൻ എന്ന ചിത്രത്തിലൂടെയാണ്. എവർ ഗ്രീൻ ഹിറ്റുകളിലൊന്നായിരുന്നു അരങ്ങേറ്റഗാനം.

മനസിനെ കുളിരണിയിക്കുന്ന നിരവധി ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ചാണ് നാലു പതിറ്റാണ്ടോളം നീണ്ട മലയാളത്തിന്‍റെ ഗാനസപര്യക്ക് തിരശീല വീഴുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News