എ.എൻ ഷംസീറിനും പി.ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു

ഭീഷണി പ്രസംഗങ്ങൾക്ക് പിന്നാലെയാണ് തീരുമാനം.

Update: 2023-07-28 16:46 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനും സി.പി.എം സംസ്ഥാന സമിതി അംഗം നേതാവ് പി.ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഭീഷണി പ്രസംഗങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടാനാണ് തീരുമാനം.

സ്പീക്കർ എ.എൻ.ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി.ജയരാജന്റെ പരാമർശം. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് പി.ജയരാജൻ മറുപടി പറഞ്ഞത്. ജോസഫ് മാഷിൻ്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിൻ്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ.ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News