പാലക്കാട്ടെ വിഭാഗീയത: പി.കെ ശശിയെ തരംതാഴ്ത്തി സി.പി.എം

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് അന്തിമതീരുമാനമെടുത്തത്

Update: 2023-06-27 07:47 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: പാലക്കാട് ജില്ലയിലെ സി.പി.എം വിഭാഗീയതയിൽ പി.കെ ശശിയുൾപ്പടെ മൂന്ന് നേതാക്കൾക്കെതിരെ നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് അന്തിമതീരുമാനമെടുത്തത്. 

പാലക്കാട് ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശo നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി , വി.കെ ചന്ദ്രൻ , ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണി എന്നിവരാണ് വിഭാഗീയതക്ക് നേതൃത്വം നൽകിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ , ആനവൂർ നാഗപ്പൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് , ജില്ലാ കമ്മറ്റി യോഗങ്ങളിൽ പങ്കെടുത്തു.

ശക്തമായ വിഭാഗീയ പ്രശ്നങ്ങളുള്ള കൊല്ലംങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്നും നാല് പേരെ പുറത്താക്കി. പുതുനഗരം ലോക്കൽ സെക്രട്ടറി ടി.എം അബ്ദുൽ ലത്തീഫ്, കൊല്ലംങ്കോട് ലോക്കൽ സെക്രട്ടറി കെ.സന്തോഷ്കുമാർ , നെന്മറയിൽ നിന്നുള്ള സതീ ഉണ്ണി , ടി.ജി അജിത്ത്കുമാർ എന്നിവരെയാണ് ഏരിയകമ്മറ്റിയിൽ നിന്നും പുറത്താക്കിയത്. ഏരിയ സമ്മേളനത്തിൽ മത്സരിച്ച് തോറ്റ മുൻ ഏരിയ സെക്രട്ടറി യു. അസീസ് ഉൾപ്പെ ടെ 5 പേരെ തിരിച്ചെടുത്തു. മൂന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങളും  പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടി. വിഭാഗീയത പൂർണ്ണമായി ഒഴിവാക്കനാണ് നേതൃത്വത്തിന്റെ ശ്രമം. നടപടിക്ക് എതിരെ പ്രദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News