ആവേശക്കടൽ തീർത്ത്​ കൊട്ടിക്കലാശം; പാലക്കാട്​ പരസ്യപ്രചാരണം അവസാനിച്ചു

മൂന്ന് മുന്നണികളുടെയും ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്

Update: 2024-11-18 14:13 GMT
Advertising

പാലക്കാട്​: ആവേശക്കടൽ തീർത്ത കൊട്ടിക്കലാശത്തോടെ പാലക്കാട് ഉപതെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ബസ്​ സ്റ്റാൻഡ്​ കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്..

പ്രചാരണത്തിലുടനീളം കണ്ട അതേ ആവേശവും വീറുമാണ്​ കൊട്ടിക്കലാശത്തിലും ദൃശ്യമായത്​. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.

കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി. സരിന്റെ പുറത്തുപോക്കും ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റവും, സിപിഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാ​ട്ടെ പരസ്യ പ്രചാരണം ഇതോടെ​ അവസാനിച്ചിരിക്കുകയാണ്​.

വൈകിട്ടോടെ ആട്ടും പാട്ടവും മേളവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അത്യാവേശത്തിൽ നേതാക്കളും പ്രവർത്തകരും പാലക്കാട് നഗരം കീഴടക്കി. അണികൾക്ക് ആവേശം പകർന്ന് സ്ഥാനാർഥികളും മുന്നണി നേതാക്കളുമെല്ലാം പ്രചാരണത്തിനു മുൻനിരയിലുണ്ടായിരുന്നു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News