പെരുമണ്ണ പഞ്ചായത്ത് ജീവനക്കാർ ജോലി സമയത്ത് നവകേരള സദസ്സിന്റെ വിളംബരജാഥക്ക് പോയെന്ന് ആക്ഷേപം

യൂത്ത് ലീഗ് പ്രവർത്തകരാണ് ദൃശ്യങ്ങളടക്കം ആരോപണമുന്നയിച്ചത്

Update: 2023-11-24 14:26 GMT
Perumanna Panchayat employees went to the Navkerala Sadass sloganeering during their working hours
AddThis Website Tools
Advertising

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജീവനക്കാർ ജോലി സമയത്ത് നവകേരള സദസ്സിന്റെ വിളംബരജാഥക്ക് പോയെന്ന് ആക്ഷേപം. യൂത്ത് ലീഗ് പ്രവർത്തകരാണ് ദൃശ്യങ്ങളടക്കം ഉയർത്തി കാണിച്ച് ആരോപണമുന്നയിച്ചത്. നവംബർ 26 നാണ് കുന്ദമംഗലം ഹൈസ്‌കൂളിൽ വെച്ച് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിളംബരജാഥയിൽ പങ്കെടുക്കാൻ പഞ്ചായത്ത് ജീവനക്കാർ ഡ്യൂട്ടി സമയത്ത് പോയതായി അക്ഷേപം ഉയർന്നിരിക്കുന്നത്. നവകേരള സദസ്സിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ജീവനക്കാർ പങ്കെടുക്കുന്നത് മൂലം പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് യുത്ത് ലീഗ് പ്രവർത്തകർ ഉന്നയിക്കുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News