കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂൾ വിദ്യാർഥികൾ

മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

Update: 2023-06-15 06:06 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ നൽകാൻ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. 

ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. മർദനമേറ്റ പമ്പ് ജീവനക്കാരൻ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News