പി.എഫ്.ഐ ഹർത്താൽ; സ്വത്ത് കണ്ടുകെട്ടുന്നതിനെതിരായ പുനഃപരിശോധനാ ഹരജി തള്ളി
നഷ്ടമായ കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹരജി അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
Update: 2023-12-05 11:54 GMT
കൊച്ചി: പി.എഫ്.ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.
റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടു കെട്ടിയതെന്നും ഹൈക്കോടതി. കണ്ടു കെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്.
നഷ്ടമായ കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹരജി അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആ സമയത്ത് ജയിലായിരുന്ന പ്രതികള്‍ക്ക് സൂപ്രണ്ട് വഴി റിക്കവറി നോട്ടീസ് കൃത്യമായി നൽകിയിരുന്നുവെന്നും കോടതി അറിയിച്ചു.