മുട്ടില്‍ മരം കൊള്ള കേസ്; പ്രതി റോജി അഗസ്റ്റിനും ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

വയനാട് സൗത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാറുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്.

Update: 2021-06-10 09:29 GMT
Advertising

മുട്ടില്‍ മരം കൊള്ള കേസിലെ പ്രതിയായ റോജി അഗസ്റ്റിന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. വയനാട് സൗത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാറുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. പണം വാങ്ങിയതിനനുസരിച്ച് പേപ്പറുകള്‍ ശരിയാക്കിത്തരണമന്ന് റോജി ഡി.എഫ്.ഒയോട് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ. 

നിങ്ങൾ എന്ത് വിവരമില്ലാത്ത മനുഷ്യനാണെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ പി.രഞ്ജിത് കുമാറിനോട് റോജി ചോദിക്കുന്നു. രാജിവച്ച് കൂടേയെന്നും ഒളിച്ചു നടക്കാതെ തന്റെ ഓഫീസിലുള്ള രേഖ നൽകാൻ തയ്യാറാകണമെന്നും റോജി ആവശ്യപ്പെടുന്നുണ്ട്. ഡി.എഫ്.ഒയ്ക്ക് പണം നൽകിയതായും ഫോൺ സംഭാഷണത്തിൽ പറയുന്നു. 

അതേസമയം, വാർത്തകൾ വളച്ചൊടിക്കുകയാണെന്ന് പ്രതി ആന്‍റോ അഗസ്റ്റിന്‍ മീഡിയവണിനോട് പറഞ്ഞു. സി.സി.എഫ് മേപ്പാടി റെയ്ഞ്ച് ഓഫീസർക്ക് അനുകൂലമായി കള്ള റിപ്പോർട്ടുണ്ടാക്കിയെന്നും ആന്‍റോ ആഗസ്റ്റിന്‍ ആരോപിച്ചു. 

മരംകൊള്ള കേസില്‍ ഒന്നാം പ്രതി ഷമീറാണെന്നും ആന്‍റോ പറഞ്ഞു. രഞ്ജിത്ത് കുമാറിനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും നടപടിയെടുത്തില്ല. മേപ്പാടി റെയ്ഞ്ച് ഓഫീസർ എം.കെ ഷമീറിന് അഞ്ചു ലക്ഷം നല്‍കി. കണ്ണൂർ ഡി.എഫ്.ഒ ധനേഷിന് മൂന്നു ലക്ഷം നല്‍കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News