ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; യുവാവിന് ദാരുണാന്ത്യം

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വരാപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം

Update: 2024-04-19 08:43 GMT
young man died  after eating prowns curry
AddThis Website Tools
Advertising

എറണാംകുളം: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായി യുവാവിന് ദാരുണാന്ത്യം. എറണാംകുളം കളത്തില്‍ പറമ്പില്‍ സിബിന്‍ ദാസാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വരാപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം.

ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍ നടക്കും. എഞ്ചിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. ഭാര്യ: സ്മിത

കഴിഞ്ഞ ആഴ്ചയും ചെമ്മീന്‍ കറി കഴിച്ചതിനെ തുടര്‍ന്ന് പാലക്കാട് 20 വയസ്സുള്ള നിഖിത എന്ന പെണ്‍ കുട്ടി മരിച്ചിരുന്നു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

Web Desk

By - Web Desk

contributor

Similar News