വീടിന്റെ പേര് എന്തുമാവട്ടെ അവിടെനിന്ന് ആരോപണവിധേയരായ സ്ത്രീകൾക്ക് വാട്‌സ്ആപ്പ് മെസേജ് പോയിട്ടില്ല; ജലീലിന് മറുപടിയുമായി അബ്ദുറബ്ബ്

ഗംഗ എന്ന വീട്ടിൽ താമസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോവുമെന്ന് കരുതി ഗ്രെയ്‌സ് എന്നാക്കി മാറ്റിയ ആളല്ലേ എന്നായിരുന്നു ജലീലിന്റെ ചോദ്യം. ഇതിനുള്ള മറുപടിയായാണ് ജലീലിനെതിരായ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള അബ്ദുറബ്ബിന്റെ പോസ്റ്റ്.

Update: 2022-06-20 11:12 GMT
Advertising

കോഴിക്കോട്: മുൻ മന്ത്രിമാരായ പി.കെ അബ്ദുറബ്ബും കെ.ടി ജലീലും തമ്മിൽ ഫേസ്ബുക്ക് പോര്. കഴിഞ്ഞ ദിവസം കെ.എം ഷാജിയുടെ പ്രസംഗത്തെക്കുറിച്ചുള്ള സാദിഖലി തങ്ങളുടെ പ്രതികരണം ഉയർത്തിക്കാട്ടി കെ.ടി ജലീലിന്റെതായിരുന്നു ആദ്യ പോസ്റ്റ്. ഇതിന് അബ്ദുറബ്ബ് മറുപടിയുമായെത്തി.

അബ്ദുറബ്ബിന്റെ പോസ്റ്റ് ലീഗ് പ്രവർത്തകർ ആഘോഷമാക്കിയതോടെ ജലീൽ മറുപടിയുമായെത്തി. ഗംഗ എന്ന വീട്ടിൽ താമസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തുപോവുമെന്ന് കരുതി ഗ്രെയ്‌സ് എന്നാക്കി മാറ്റിയ ആളല്ലേ എന്നായിരുന്നു ജലീലിന്റെ ചോദ്യം.

വീടിന്റെ പേര് എന്തായാലും അവിടെനിന്ന് ആരോപണവിധേയരായ സ്ത്രീകൾക്ക് വാട്‌സ്ആപ്പ് മെസേജുകൾ പോയിട്ടില്ലെന്ന് തുടങ്ങി ജലീലിനെതിരായ ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഗംഗയെന്നോ, ഗ്രെയ്സെന്നോ, വീട്ടിൻ്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് വാട്ട്സപ്പ് മെസേജുകൾ പോയിട്ടില്ല.

മണിക്കൂറുകൾ ഫോണിൽ അവരുമായി സംസാരിച്ചിട്ടുമില്ല.

തലയിൽ മുണ്ടിട്ട് ഇ.ഡിയെ കാണാനും പോയിട്ടില്ല.

ലോകായുക്ത കണ്ണുരുട്ടിയപ്പോൾ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിട്ടുമില്ല.

യുവത്വ കാലത്ത് പാതിരാത്രികളിൽ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നു പോസ്റ്ററൊട്ടിക്കാനും പോയിട്ടില്ല.

കേരളയാത്രക്കാലത്ത് നടുറോഡിൽ വെച്ച് പിണറായിക്കു വേണ്ടി രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരവും നടത്തിയിട്ടില്ല.

എക്സ്പ്രസ് ഹൈവേ നാട്ടിലെ സമ്പന്നർക്കു വേണ്ടിയാണെന്ന് പറഞ്ഞ് ഖുർആനും, ഹദീസുമോതി അതിനെതിരെ പ്രസംഗിച്ചിട്ടില്ല.

ആകാശത്തുകൂടെ വിമാനം പോകാൻ മഹല്ലു കമ്മിറ്റിയുടെ അനുമതി വേണോ എന്നു പണ്ഡിത ശ്രേഷ്ഠൻമാരോട് തർക്കിച്ചിട്ടില്ല.

AKG യും, EMS ഉം സ്വർഗ്ഗത്തിലല്ലെങ്കിൽ ആ സ്വർഗ്ഗത്തിലേക്ക് ഞാനില്ലെന്ന വാശിയും എനിക്കില്ല...!

അഞ്ചു തവണ നിയമസഭാംഗമായെങ്കിലും നിയമസഭക്കകത്ത് കയറി ഞാൻ ഗുണ്ടായിസം കളിച്ചിട്ടില്ല.

ഞാനാരുടെയും കൊച്ചാപ്പയുമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News