'പാപ്പാഞ്ഞിയെ കത്തിക്കുന്ന സ്ഥലം മാറ്റേണ്ടി വരും'; ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ആർ.ഡി.ഒ

'വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്'

Update: 2023-01-04 02:24 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഫോർട്ട്‌കൊച്ചിയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായിപാപ്പാഞ്ഞിയെ കത്തിക്കുന്ന സ്ഥലം മാറ്റേണ്ടി വരുമെന്ന് ഫോർട്ട് കൊച്ചി ആർഡിഒ. നിലവിലെ സ്ഥലത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പ്രായോഗികമല്ലെന്നും സ്ഥലപരിമിതിയാണ് പ്രതിസന്ധിക്ക് കാരണമെന്നും ആർ.ഡി.ഒ വ്യക്തമാക്കി.

വരും വർഷങ്ങളിൽ കൂടുതൽ ആളുകൾ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് പ്രായോഗികമായിരിക്കില്ല. സ്ഥലംമാറ്റം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ആർ.ഡി.ഒ കൈമാറും.

പാപ്പാഞ്ഞി കത്തിക്കൽ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകളും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹോം സ്റ്റേ ഉടമകൾ . ജനവാസ മേഖലയിൽ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളതെന്നും ഇവർ പറയുന്നു.

ഒരു ലക്ഷത്തിലധികം പേരാണ് പുതുവത്സര രാത്രിയിൽ ഫോർട്ട് കൊച്ചിയിൽ എത്തിയത്. പരേഡ് ഗ്രൗണ്ടിൽ ഉൾക്കൊള്ളാവുന്നത് ഇരുപതിനായിരം പേരെ മാത്രമായിരുന്നു. തിരക്ക് വർധിച്ചതോടെ ഹോംസ്റ്റേകളിലും വീടുകളിലും ജനങ്ങൾ ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെന്നും ഹോം സ്റ്റേ ഉടമകൾ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർക്ക് വൻ വീഴ്ച പറ്റിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആഘോഷത്തിനെത്തിയ ജനങ്ങൾക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും അധികൃതർക്ക് വീഴ്ച പറ്റിയിരുന്നു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News