'കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം'; വി.ഡി സതീശൻ നൽകിയ ഹരജി ഇന്ന് പരിഗണിക്കും
പദ്ധതിക്ക് കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും വലിയ അഴിമതി ഉണ്ടെന്നാണ് സതീശൻ്റെ ആരോപണം
Update: 2024-01-15 02:49 GMT
കൊച്ചി: കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എ ജെ ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. പദ്ധതിക്ക് കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും വലിയ അഴിമതി ഉണ്ടെന്നാണ് വി.ഡി സതീശൻ്റെ ആരോപണം.
സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ബെൽ കൺസോർഷ്യത്തിന് കരാർ നൽകിയതെന്നും എല്ലാ ടെൻഡറുകളുടെയും ഗുണഭോക്താവ് എസ്.ആര്‍.ഐ.ടിആണെന്നും ഹരജിയിൽ ആരോപണം ഉണ്ട്. എ ഐ ക്യാമറ ഇടപാടിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹരജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.