പ്ലസ് വൺ സീറ്റ്: വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ പ്രക്ഷോഭം തുടരും; എസ്.കെ.എസ്.എസ്.എഫ്

മലബാറിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ആവശ്യം

Update: 2024-05-04 16:06 GMT
Advertising

കോഴിക്കോട് : മലബാറിൽ പ്ലസ് വൺ സീറ്റ് ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് പകരം താൽക്കാലിക സീറ്റുകൾ എന്ന പതിവ് രീതി തുടരുന്നത് വിദ്യാഭ്യാസ അവകാശനിഷേധമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും വയനാട് സംഘടിപ്പിച്ച കിയർ അപ് - 24 എക്‌സിക്യൂട്ടിവ് ക്യാമ്പിൽ എസ്.കെ.എസ്.എസ്.എഫ്. വ്യക്തമാക്കി.

ഓരോ പ്രദേശത്തും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ കൃത്യമായ കണക്ക് കയ്യിലുണ്ടായിട്ടും അതിനനുസരിച്ചുള്ള സീറ്റുകൾ ഉറപ്പുവരുത്താതെ താൽക്കാലിക സംവിധാനങ്ങൾ ആവർത്തിക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഏർപ്പെടുത്തുന്നതിൽ പ്രാദേശികമായ വിവേചനം തുടരുന്നത് വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ വർഷമെങ്കിലും മലബാറിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

സമസ്ത കേന്ദ്ര മുശാവറ മെമ്പർ കെ ടി ഹംസ മുസ്‌ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി കർമ പദ്ധതി അവതരിപ്പിച്ചു.

ബഷീർ അസ്അദി നമ്പ്രം, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, അൻവർ മുഹിയദ്ധീൻ ഹുദവി, അബ്ദുറഷീദലി ശിഹാബ് തങ്ങൾ,അയ്യൂബ് മാസ്റ്റർ മുട്ടിൽ, ശമീർ ഫൈസി ഒടമല, അഷ്‌കർ അലി കരിമ്പ, അബ്ദുൽ ഖാദർ ഹുദവി എറണാകുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്, അനീസ് ഫൈസി മാവണ്ടിയൂർ, ഏ.എം സുധീർ മുസ്ലിയാർ ആലപ്പുഴ, സി ടി ജലീൽ മാസ്റ്റർ പട്ടർകുളം, മുജീബ് റഹ്‌മാൻ അൻസ്വരി നീലഗിരി, ഹാരിസ് ബാഖവി കമ്പളക്കാട,് അഷ്റഫ് ഫൈസി പനമരം, സലാം ഫൈസി പേരാൽ, നൗഷിർ വാഫി, റിയാസ് ഫൈസി പാപ്പിളിശ്ശേരി, സലിം അസ് ഹരി , റഫ്‌നാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും മുഹിയദ്ധീൻ കുട്ടി യമാനി നന്ദിയും പറഞ്ഞു .

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News