കോവിഡ് പ്രതിരോധവും വാക്സിനേഷൻ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും

മൂന്നാം തരംഗ സാധ്യത നിലനിൽക്കെ പ്രോട്ടോക്കോൾ ലംഘിച്ചുള്ള ആൾക്കൂട്ടങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു

Update: 2021-07-16 01:32 GMT
Editor : Roshin | By : Web Desk
കോവിഡ് പ്രതിരോധവും വാക്സിനേഷൻ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്, മുഖ്യമന്ത്രി പങ്കെടുക്കും
AddThis Website Tools
Advertising

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിൻ വിതരണവും വിലയിരുത്താൻ കേരളമടക്കം ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ജൂലൈ മാസത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 73% ഉം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തരംഗ സാധ്യത നിലനിൽക്കെ പ്രോട്ടോക്കോൾ ലംഘിച്ചുള്ള ആൾക്കൂട്ടങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News