പോക്സോ കേസ് പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും

ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്ത് നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Update: 2023-09-29 17:34 GMT
Advertising

കൊച്ചി: പോക്സോ കേസ് പ്രതിക്ക് 68 വർഷം കഠിനതടവും പിഴയും. ആലങ്ങാട് നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (54) യെയാണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി 68 വർഷം കഠിന തടവിനും 22,000 രൂപ പിഴയും വിധിച്ചത്.

2021 ഏപ്രിൽ 15നാണ് സംഭവം. ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്തു നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തി മൂന്നു ദിവസം സംഭവം ആവർത്തിച്ചു. ആലുവ വെസ്റ്റ് പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴ തുക അടക്കാത്ത പക്ഷം 13 മാസം അധികതടവും അനുഭവിക്കണം. പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴത്തുക ഇരക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News