ഡോ. ഷഹനയുടെ മരണം: കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസ്; കുടുംബത്തെ ചോദ്യം ചെയ്യും

റിമാൻഡ് ചെയ്ത പ്രതിക്കായി പൊലീസ് കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

Update: 2023-12-08 01:14 GMT
Police ready to collect more evidence in Dr. Shahanas death case
AddThis Website Tools
Advertising

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. റിമാൻഡിലായ റുവൈസിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയയ്ക്കും. ഷഹനയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിക്കായി പൊലീസ് കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുമാണ് റുവൈസിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. റുവൈസിന്റെ കുടുംബത്തെയും പൊലീസ് വൈകാതെ ചോദ്യം ചെയ്യും.

അതേസമയം, ഡോക്ടർ ഷഹ്നയെ അനുസ്മരിച്ച് കോട്ടയത്തും തിരുവനന്തപുരത്തും ഡോക്ടർമാർ ഒത്തുകൂടി. കോട്ടയം മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് അനുസ്മരണ യോഗം ചേർന്നത്. ക്യാമ്പസിൽ മെഴുകുതിരി തെളിയിച്ചാണ് ഷഹനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്. നൂറിലധികം പേർ അനുസ്മരണയോഗത്തിൽ പങ്കെടുത്തു. 

തിരുവനന്തപുരം മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ നിരവധി വിദ്യാർഥികളും അധ്യാപകരും ഷഹനയെ അനുസ്മരിച്ചു. ഷഹനയ്ക്കൊപ്പമെന്ന സന്ദേശം നൽകി മെഴുകുതിരി തെളിയിച്ചു. ഏതന്വേഷണവുമായി സഹകരിക്കുമെന്ന് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News