സിപിഎം സംസ്ഥാന സമ്മേളനം: പ്രായപരിധി ബാധകമാകുന്ന നേതാക്കൾക്ക് മറ്റ് ചുമതലകൾ നൽകുമെന്ന് പ്രകാശ് കാരാട്ട്

രാഷ്ട്രീയപ്രവർത്തനത്തിന് പ്രായമില്ലെന്ന് ഇ.പി ജയരാജൻ

Update: 2025-03-06 05:20 GMT
Editor : Lissy P | By : Web Desk
സിപിഎം സംസ്ഥാന സമ്മേളനം: പ്രായപരിധി ബാധകമാകുന്ന  നേതാക്കൾക്ക് മറ്റ് ചുമതലകൾ നൽകുമെന്ന് പ്രകാശ് കാരാട്ട്
AddThis Website Tools
Advertising

കൊല്ലം: , പ്രായപരിധിയിൽ ബാധകമാകുന്ന മുതിർന്ന നേതാക്കൾക്ക് മറ്റ് ചുമതലകൾ നൽകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പ്രായപരിധി കണ്ണൂർ പാർട്ടി കോൺഗ്രസിൽ തന്നെ നടപ്പിലായതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന നയരേഖ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തിട്ടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം, രാഷ്ട്രീയപ്രവർത്തനത്തിന് പ്രായമില്ലെന്നും പ്രായപരിധിയുടെ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു.പുതിയ നയരേഖ നടപ്പിലാക്കികൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണെന്നും ഇ.പി ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമായി. കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ പതാക ഉയർത്തി. പ്രതിനിധി സമേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംഘടനാ, രാഷ്ട്രീയ റിപ്പോർട്ടുകൾ അവതരിപ്പിക്കും.പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് പോകുന്നുവെന്ന് സിപിഎം സംഘടന റിപ്പോർട്ടിൽ പരാമർശമുണ്ട്. 'നവ കേരളത്തിന്‍റെ പുതുവഴികൾ' എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.വികസന പ്രവർത്തനങ്ങൾ തുടരാൻ വീണ്ടും അവസരം ലഭിക്കുമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Full View


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News