രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 12 പേർക്ക് മെഡല്‍
വിശിഷ്ട സേവനത്തിന് എഡിജിപി മനോജ് എബ്രഹാമിനും എ.സി.പി ബിജി ജോര്‍ജിനും മെഡല്‍
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 12 മലയാളികൾ ഉൾപ്പടെ 1,082 ഉദ്യോഗസ്ഥരാണ് മെഡലുകൾക്ക് അർഹരായത്. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജി ജോർജ് എന്നിവർ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടി. എസ്പിമാരായ പിസി സജീവൻ, കെകെ സജീവ്, അജയകുമാർ വേലായുധൻ നായർ, ടിപി പ്രേമരാജൻ, രാജു കുഞ്ചൻ വെള്ളിക്കകത്ത്, പിഎ മുഹമ്മദ് ആരിഫ് എന്നിവർ സ്തുതർഹ്യ സേവനത്തിനുള്ള മെഡലുകൾ നേടി. ഡിസിപിമാരായ വി യു കുര്യാക്കോസ്, അബ്ദുൽ റഹീം അലിക്കുഞ്ഞ്, ആംഡ് പോലീസ് ഇൻസ്പെക്ടർ എംകെ ഹരിപ്രസാദ്, ട്രെയിനിംഗ് അസിസ്റ്റന്റ് ഡയറക്ടർ ടികെ സുബ്രമണ്യൻ എന്നിവരും സ്തുത്യർഹസേവനത്തിനുള്ള മെഡലുകൾ നേടിയ മലയാളികൾ ആണ്.
സ്തുത്യര്‍ഹ സേവനത്തിന് മെഡൽ നേടിയവര്‍
1. വിയു കുര്യാക്കോസ് ഡി.സി.പി
2. പിഎ മുഹമ്മദ് ആരിഫ് എസ്.പി
3. ടികെ സുബ്രമണ്യൻ - അസിസ്റ്റൻ്റ് ഡയറക്ടർ ട്രെയിനിംഗ്
4. പിസി സജീവൻ എസ്.പി
5. കെകെ സജീവ് എസ്.പി
6. അജയകുമാർ വേലായുധൻ നായർ എസ്.പി
7. ടിപി പ്രേമരാജൻ എസ്.പി
8. അബ്ദുൽ റഹീം അലിക്കുഞ്ഞ് ഡി.സി.പി
9. രാജു കുഞ്ചൻ വെള്ളിക്കകത്ത് എസ്.പി
10. എംകെ ഹരിപ്രസാദ് ആംഡ് പോലീസ് ഇൻസ്പെക്ടർ