'ജയില്‍ ചാടിയത് ഭാര്യയെയും കുഞ്ഞിനെയും കാണാന്‍': കൊലക്കേസ് പ്രതി കീഴടങ്ങി

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിലാണ് കീഴടങ്ങിയത്

Update: 2021-09-19 03:29 GMT
Advertising

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ ജാഹിർ ഹുസൈൻ കീഴടങ്ങി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജയിൽ ചാടി 10 ദിവസത്തിന് ശേഷമാണ് കീഴടങ്ങൽ.

തിരുവനന്തപുരം എസിജെഎം കോടതിയിൽ ഇന്നലെ ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ കീഴടങ്ങിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്. ഇവരെ കാണാനായി ജയിൽ ചാടിയതാണെന്ന് കോടതിയിൽ പറഞ്ഞു. ജാഹിർ ഹുസൈനെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജാഹിർ ഹുസൈൻ ഈ മാസം ഏഴിനാണ് ജയിൽ ചാടിയത്. ജയിൽ വളപ്പിലെ അലക്ക് കേന്ദ്രത്തിൽ ജോലിക്കായി എത്തിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിലെ വീഴ്ചയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്തിരുന്നു. 2005ല്‍ ആഭരണ വ്യാപാരി മൊയ്തീനെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസിലെ പ്രതിയാണ് ജാഹിർ ഹുസൈൻ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News