മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രതിഷേധിച്ചു: സമരസമിതി നേതാവിന് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

കണ്ണൂർ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്

Update: 2023-01-08 08:33 GMT
Advertising

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്വകാര്യ മത്‌സ്യ സംസ്‌കരണ യൂണിറ്റിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി.ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്. വിഷയത്തിൽ സ്ഥലം എം എൽ എ ടി ഐ മധുസൂദനനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാനും ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി .

കണ്ണൂർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ ഏറെ നാളായി ജനകീയ പ്രതിക്ഷേധം തുടരുകയാണ്.സിപിഎം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പാർട്ടി അംഗങ്ങളും അണികളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്.സമരം നടക്കുന്ന മേഖലയിൽ ഇന്നലെ സിപിഎം നിശ്ചയിച്ച ഗൃഹ സന്ദർശന പരിപാടിയിൽ നിന്നും ടി ഐ മധുസൂദനൻ എംഎൽഎ പിന്മാറിയിരുന്നു.പ്രതിഷേധം ഭയന്നാണ് എംഎൽഎ പിന്മാറിയതെന്ന കുറിപ്പ് സമരസമിതി നേതാവ് ജോബി പീറ്റർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നാലെയാണ് ജോബി പീറ്ററിന് നേരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി വിജയന്റെ ഭീഷണി ഉണ്ടായത്.

പ്രതിഷേധം കനത്തതോടെ മത്സ്യ സംസ്‌കരണ യൂണിറ്റ് താൽക്കാലികമായി അടച്ചിട്ടുണ്ട്. എന്നാൽ കമ്പനി പൂർണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം.

Full View

എന്നാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ലോക്കൽ സെക്രട്ടറി നിക്ഷേധിച്ചു. എംഎൽഎക്ക് എതിരെ തെറ്റായ പരാമർശം നടത്തിയത് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News